ചേര്‍പ്പ്: മദ്രസ അധ്യാപകനെ പോക്സോ നിയമപ്രകാരം ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വട്ടല്ലൂര്‍ ചക്രത്തൊടി വീട്ടില്‍ അഷ്റഫി(42)നെ മലപ്പുറത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
ചിറയ്ക്കലില്‍ താമസിച്ച് മദ്രസ പഠനം നടത്തിവന്ന 15-കാരനാണ് പീഡനത്തിനിരയായത്. കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്.