മനാമ: ഐ.സി. എഫ് ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള മജ്മഉ തഅലീമിൽ ഖുർആൻ മദ്രസയിൽ പ്രവേശനോത്സവ് സംഘടിപ്പിച്ചു. 2022-23 വർഷത്തെ പുതിയ ക്ലാസുകൾ ആരംഭിച്ചു. പുതിയ വിദ്യാർത്ഥികൾക്ക് സയ്യിദ് ബാഫഖി തങ്ങൾ ആദ്യാക്ഷരം കുറിച്ചുകൊടുത്തു. ഐ സി എഫ് ഉമ്മുൽ ഹസ്സം എഡ്യൂക്കേഷൻ സമിതി പ്രസിഡന്റ് സിദ്ദിഖ് മാസിന്റെ അധ്യക്ഷതയിൽ ദഅവാ പ്രസിഡന്റ് നസ്വീഫ് അൽ ഹസനി ഉദ്ഘാടനം നിർവഹിച്ചു.
റംഷാദ് അയിലക്കാട്, ഐ സി എഫ് ബഹ്റൈൻ നാഷണൽ പ്രധിനിധി നൗഫൽ മയ്യേരി, കെ സി എഫ് പ്രസിഡന്റ് ജമാലുദ്ധീൻ വിട്ടാൽ , മുഹമ്മദ് കബീർ, നൗഷാദ് കാസറഗോഡ് എന്നിവർ ആശംസകൾ നേർന്നു. സെൻട്രൽ ജനറൽ സെക്രട്ടറി അസ്കർ താനൂർ സ്വാഗതവും എഡ്യൂക്കേഷൻ സെക്രട്ടറി ഇബ്രാഹിം മയ്യേരി നന്ദിയും പറഞ്ഞു. 1 മുതൽ 12 വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 34524890.