മനാമ : കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ ഓണാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത കഥകളി സംഗീതജ്ഞനും സിനിമ പിന്നണിഗായകനുമായ ശ്രീ. മധു ബഹറിനിൽ എത്തി.പ്രസിഡന്റ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘാടകർ അദ്ദേഹത്തെ സ്വീകരിച്ചു.കോട്ടക്കലിന്റെ സംഗീത പരിപാടി ”മധുരസംഗീതങ്ങൾ”ഇന്ന് വൈകിട്ട് 6 നു ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. വർത്തമാനകാല കഥകളിസംഗീതലോകത്തിലെ പ്രഗത്ഭനും ശുദ്ധസംഗീതത്തിന്റെ വക്താവുമായ മധുകോട്ടക്കലിന് ”കലാരത്ന” പുരസ്കാരം നൽകി ആദരിക്കുമെന്നു എൻ. എസ്. എസ് പ്രസിഡന്റ് സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി ശ്രീ സതീഷ് നാരായണൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള തിരുവാതിരകളി മത്സരവും ഇതോടൊപ്പം നടക്കും. ശുദ്ധ സംഗീതവും കേരളത്തിന്റെ ക്ളാസ്സിക് കലകളായ കഥകളിയെയും തിരുവാതിരയെയും ഇഷ്ട്ടപ്പെടുന്ന എല്ലാ കലാസ്വാദകരെയും ഇന്ത്യൻ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Trending
- മേയർ – കെഎസ്ആർടിസി ബസ് ഡ്രൈവർ തർക്കം; ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി എടുക്കാനൊരുങ്ങി പൊലീസ്
- ഗാസയിൽ വെടിനിർത്താൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം: ശാശ്വത സമാധാനത്തിനാഹ്വാനം ചെയ്ത് അറബ് ഉച്ചകോടി
- വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം
- പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും
- കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പിഴവ്; ഡോക്ടർക്കെതിരെ കേസെടുത്തു
- ഇടിമിന്നലേറ്റ് വൻ ദുരന്തം; മൂന്ന് കുട്ടികള്‍ അടക്കം 12 പേര് മരിച്ചു
- സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
- ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്