
മനാമ: ഐ സി എഫ് ബഹ്റൈൻ “തിരുനബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം ” എന്ന ശീർഷകത്തിൽ മീലാദ് കാമ്പയിന്റെ ഭാഗമായി നടക്കുന്ന പ്രശസ്ത വാഗ്മി ഹംസ മിസ്ബാഹി ഓട്ടപ്പടവ് ഉസ്താദിന്റെ മദ്ഹു റസൂൽ പ്രഭാഷണത്തിന്റെ സമാപനം നാളെ (ശനി) രാത്രി 8മണി മുതൽ ഉമ്മുൽ ഹസം ബാങ്കോക്ക് കോൺഫറൻസ് ഹാളിൽ നടക്കുന്നു. ഉമ്മുൽ ഹസ്സം സെൻട്രൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഐ സി എഫ് ബഹ്റൈൻ നാഷണൽ നേതാക്കൾ,അറബി പ്രമുഖർ, സാമൂഹിക സാംസ്കാരിക വ്യക്തികളും പങ്കെടുക്കും. സമാപനത്തിൽ ത്വയ്ബ ദഫ് സംഗം ഉമ്മുൽഹസമിന്റെ ഇമ്പമാർന്ന മദ്ഹ് ഗാനം ഉൾപ്പെടുത്തി ദഫ് പ്രദർശനം ഉണ്ടായിരിക്കും. കുടുംബങ്ങൾക്ക് പ്രത്യേക സ്ഥലസൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
