കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. അട്ടപ്പാടി സ്വദേശി ഹുസെന്റെ ശിക്ഷയാണ് മരവിപ്പിച്ചത്. മറ്റു 12 പ്രതികളുടെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം കോടതി തള്ളി. മധുവിനെ ആള്‍ക്കൂട്ടം പിടിച്ചു കൊണ്ടുവരുന്ന സമയത്ത് ഹുസൈന് അവിടെ ഉണ്ടായിരുന്നില്ല എന്നതുകൊണ്ടാണ് ഹുസൈന്റെ ശിക്ഷ മരവിപ്പിച്ചത്. പിന്നീടാണ് ഹുസൈന് ആള്‍ക്കൂട്ടത്തിനൊപ്പം ചേരുന്നത് എന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. ഹുസൈന്റെ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നതിനാലാണ് കോടതി ശിക്ഷ മരവിപ്പിച്ചത്. ഹുസൈന് നിബന്ധനകളോടെ കോടതി ജാമ്യം അനുവദിച്ചു. മറ്റു പ്രതികളുടെ ശിക്ഷ മരവിപ്പിക്കാന്‍ കോടതി തയ്യാറായിട്ടില്ല. അവരുടെ ശിക്ഷ തുടരും.


