ആലപ്പുഴ : എംഎ ആരിഫ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.
ആരിഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിൽ വ്യാഴാഴ്ചവരെയുള്ള പൊതു പരിപാടികൾ റദ്ദാക്കിയതായി എംപിയുടെ ഓഫീസ് അറിയിച്ചു.