മനാമ: ബഹ്റൈനിലെ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനായ എം പി രഘു (രാഘുനാഥൻ) അന്തരിച്ചു. 68 വയസായിരുന്നു പ്രായം. ബഹ്റൈനിലെ റോളക്സ് വാച്ചുകളുടെ വിതരണക്കാരായ മോഡേൺ ആർട്സിന്റെ ഡയറക്ടർ ആയിരുന്നു അദ്ദേഹം. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് സ്ഥാനം അടക്കം നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിയാണ്.
കിംഗ് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ ശാന്ത രഘു. മക്കൾ: അനൂപ്, പ്രശോഭ്