മനാമ: ലുലു ഡൗൺ സിൻഡ്രോം ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികളും മുതിർന്നവരുമായി സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകൾ ചേർന്ന് ഡാന മാളിൽ നടത്തം സംഘടിപ്പിച്ചു. വേൾഡ് ഡൗൺ സിൻഡ്രോം ദിനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
എല്ലാ ആളുകൾക്കിടയിലും സമാധാനം, സ്നേഹം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് അവബോധം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്ന വൺഹാർട്ട് ബഹ്റൈൻ സംഘടിപ്പിച്ച നടത്തത്തിൽ 160-ലധികം ആളുകൾ പങ്കെടുത്തു.
ഡൌൺ സിൻഡ്രോം ഉള്ള കുട്ടികൾക്കും മുതിർന്നവർക്കും, മറ്റേതൊരു വ്യക്തിയെയും പോലെ, അവരുടെ പൂർണ്ണമായ കഴിവുകൾ വികസിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കണം. ഇതൊരു തുടക്കമാണെന്ന് എന്ന് വൺഹാർട്ട് ബഹ്റൈൻ സ്ഥാപകനായബർത്ത് വാൻ ഡെർ ഹെയ്ഡെൻ അഭിപ്രായപ്പെട്ടു.
ലുലു ഹൈപ്പർമാർക്കറ്റ് ആണ് നടത്തത്തിന് വേണ്ട ക്രമീകരണങ്ങൾ സ്പോൺസർ ചെയ്തത്. ഡൗൺ സിൻഡ്രോമിനെക്കുറിച്ച് അവബോധം വളർത്താൻ വൺഹാർട്ട് ബഹ്റൈനുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസർ രൂപാവാല പറഞ്ഞു.