
മനാമ: ‘ബഹ്റൈൻ കോമിക് കോൺ’ പരിപാടിയുടെ പ്രധാന സ്പോൺസറായി ലുലു ഗ്രൂപ് കരാർ ഒപ്പുവെച്ചു. സ്പോൺസർഷിപ്പ് കരാറിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസർ രൂപവാലയും ബഹ്റൈൻ കോമിക് കോണിന്റെ സംഘാടകരായ ദല്ല മാനേജിങ് പാർട്ണർമാരായ ഖാലിദും സൽമാൻ ബുഖാരിയുമാണ് ഒപ്പുവെച്ചത്.
വളരെ ജനപ്രീതിനേടിയ ബഹ്റൈൻ കോമിക് കോണുമായി സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ബഹ്റൈനിന്റെ ടൂറിസം സാധ്യതകൾക്ക് ഉണർവുനൽകുന്നതാണ് ഈ പരിപാടിയെന്നും ജുസർ രൂപവാല പറഞ്ഞു.
ഒക്ടോബർ 28, 29 തീയതികളിൽ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലാണ് പരിപാടി നടക്കുന്നത്.
