
മനാമ: ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ബഹ്റൈൻ അന്താരാഷ്ട്ര കുടുംബ പണമയയ്ക്കൽ ദിനം ആഘോഷിച്ചു. കുടുംബാംഗങ്ങൾക്ക് പണം അയക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ നിർണായക സംഭാവനയെ അംഗീകരിക്കുന്നതിനാണ് എല്ലാ വർഷവും ജൂൺ 16 ന് അന്താരാഷ്ട്ര കുടുംബ പണമയയ്ക്കൽ ദിനം ആഘോഷിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ സംഭാവനകളെ അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നതായും അവരുടെ പരിശ്രമങ്ങളെയും അർപ്പണബോധത്തെയും പ്രതിബദ്ധതയെയും അഭിനന്ദിച്ചുകൊണ്ട് നന്ദി രേഖപ്പെടുത്തുന്നതായും ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.

