
മനാമ: ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ബഹ്റൈൻ പിതൃദിനം ആഘോഷിച്ചു. ഫാദേഴ്സ് ഡേ സ്മരണയ്ക്കായി, ലുലു എക്സ്ചേഞ്ച് മുഹറഖ് സോഷ്യൽ വെൽഫെയർ സെന്റർ സന്ദർശിച്ച് മുതിർന്ന പൗരന്മാർക്ക് പിന്തുണ നൽകി. ഇവർക്കായി അവശ്യവസ്തുക്കളും കൈമാറി. നമ്മുടെ മുതിർന്നവരെ ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ സന്ദർശനമെന്ന് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.

