മനാമ: ബലിപെരുന്നാളിനോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റ് വിവിധ ഓഫറുകൾ പ്രഖ്യാപിച്ചു. ലുലു ‘ബിഗ് ഈദ് ഡീൽസ്’ പ്രമോഷൻ വ്യാഴാഴ്ച (ജൂലൈ 15) മുതൽ ജൂലൈ 25 വരെ നീളും.
ചോക്കലേറ്റ്, പെർഫ്യൂം, ഇലക്ട്രോണിക്സ്, ഹോം ആക്സസറികൾ തുടങ്ങിയ നിരവധി ഉൽപന്നങ്ങളിൽ ഓഫറുകൾ ലഭ്യമാണ്. ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബിരിയാണി ഫെസ്റ്റിവൽ ജൂലൈ 24 വരെ നീളും. പഴവർഗങ്ങളുടെ പ്രത്യേക പ്രൊമോഷനും ഒരുക്കിയിട്ടുണ്ട്.

ഓൺലൈൻ ഷോപ്പിങ്ങിലും ഈ ഓഫറുകൾ ലഭ്യമാണ്. ലുലു ഓൺലൈൻ ഷോപ്പിംഗ് ഓഫറുകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്കായി ലുലു വാട്സ്ആപ് ഡെലിവറി, പിക്കപ്പ് സർവിസും ഏർപ്പെടുത്തി. വാട്സ്ആപ് നമ്പറുകൾ: ദാന മാൾ : 36560775, 36560765 / റിഫ: 36560508,36560509/ഹിദ്ദ്: 36560568,36560569/ റാംലി മാൾ: 36560860, 36560865/ ജുഫൈർ: 36560603,36560606 / ഗലേറിയ മാൾ: 36560445,36560455/ സാർ: 36560965,36560995 / മുഹറഖ്: 36560955,36560960.
ഈദ്, ജന്മദിനങ്ങൾ, വാർഷികങ്ങൾ എന്നിവ പോലുള്ള വ്യത്യസ്ത ആഘോഷാവസരങ്ങളിൽ ഗിഫ്റ്റ് ഷോപ്പിംഗുകൾക്കായി മൾട്ടി-വാല്യൂ ഗിഫ്റ്റ് കാർഡുകളും ഒരുക്കിയിട്ടുണ്ട്. കാർഡ് വാങ്ങിയ തീയതി മുതൽ 12 മാസത്തേക്ക് ഇതിന് സാധുതയുണ്ടാകും.