മനാമ: ദാന മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് വിപുലീകരിച്ചുകൊണ്ട് ഏറ്റവും പുതിയ ഫാഷൻ വിഭാഗം തുറന്നു. വിപുലീകരിച്ചതും നവീകരിച്ചതുമായ ഫാഷൻ സ്റ്റോറിൽ എല്ലാത്തരം ഫാഷൻ വസ്ത്രങ്ങളും ഏറ്റവും പുതിയ വേനൽക്കാല ശേഖരങ്ങളുണ്ട്.
പുതിയ ഫാഷൻ വിഭാഗത്തിൽ ആഭരണങ്ങളും സ്ത്രീകളുടെ ഹാൻഡ്ബാഗുകളും പേഴ്സുകളും പോലുള്ള ഏറ്റവും പുതിയ ആക്സസറികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ കുട്ടികളുടെ കളിപ്പാട്ടങ്ങൾക്കായി പ്രത്യേക വിഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകളും ‘ബൈ 2 ഗെറ്റ് 2’ ഡീലുകളും ഈ വിഭാഗത്തിലെ പ്രത്യേകതയാണ്.