ക്വലാലംപുർ: മലേഷ്യയിലെ രണ്ടാമത്തെയും ആഗോള തലത്തിൽ 174 മത് ലുലു ഹൈപ്പർ മാർക്കറ്റ് കോലാലംപൂർ ഷംലിൻ മാളിൽ പ്രവർത്തനമാരംഭിച്ചു. മലേഷ്യൻ വ്യാപാര മന്ത്രി ദാതുക് സൈഫുദ്ധിൻ ഇസ്മായിലാണ് നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത് . 80,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ സുഗമമായ ഷോപ്പിംഗിനായി ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തിനു ശേഷം പുതിയ ഹൈപ്പർ മാർക്കറ്റിന്റെ സവിശേഷതകൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി വിശദീകരിച്ചു കൊടുത്തു.മലേഷ്യയിലെ യു എ ഇ സ്ഥാനപതി ഖാലിദ് ഘാനം അൽ ഗൈത്, ഇന്ത്യൻ ഹൈകമ്മീഷണർ മൃദുൽ കുമാർ, വ്യവസായ പ്രമുഖർ, ലുലു ഗ്രൂപ്പ് സി ഇ ഒ സൈഫി രുപാവാല, എക്സിക്യട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം എ , ഡയറക്ടർ സലിം എം എ എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
Trending
- ബഹ്റൈനിൽ മസ്തിഷ്കാഘാതം മൂലം മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി
- സ്റ്റാർവിഷൻ ഇവെന്റിസിൻറെ ബാനറിൽ ബൃന്ദാവനി ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറ്റം മെയ് 3 ന്
- ട്രിപ്പ് അഡൈ്വസറിന്റെ ഇന്ത്യയിലെയും ഏഷ്യയിലെയും മികച്ച ആഡംബര ഹോട്ടല്‍ അവാര്‍ഡുകള്‍ മൂന്നാര്‍ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്
- ICRF വ്യത്യസ്തതയോടെ 2024 അന്താരാഷ്ട്ര തൊഴിൽ ദിനം ആഘോഷിച്ചു
- ഇരുചക്ര വാഹനങ്ങളില്‍ അമിതമായി ഭാരം കയറ്റരുത്; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
- അടുത്ത മാസം ട്രയൽ റൺ, വിഴിഞ്ഞം തുറമുഖം തുറക്കുന്നു, സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് മന്ത്രി വി.ൻ.വാസവൻ
- മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ
- കോവാക്സീന് പാർശ്വഫലങ്ങളുണ്ടാകില്ല, പൂർണമായും സുരക്ഷിതം: വിവാദങ്ങൾക്കിടെ ഭാരത് ബയോടെക്ക്