
മനാമ: ലുലു ഹൈപർ മാർക്കറ്റിന്റെ ‘ലൈവ് ഫോർ ഫ്രീ’ കാമ്പയിന്റെ അവസാന 50 ഭാഗ്യശാലികളെ പ്രഖ്യാപിച്ചു. രാംലി മാളിൽ നടന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. 150000 ദീനാറിന്റെ മൂല്യമുള്ള സമ്മാനങ്ങളാണ് കാമ്പയിന്റെ ഭാഗമായി നൽകിയത്. പലചരക്ക് സാധനങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ, പേഴ്സനൽ കെയർ ഐറ്റംസ്, സ്കൂൾ സ്റ്റേഷനറി ഉൽപന്നങ്ങൾ, അൽ ഹിലാൽ ഹോസ്പിറ്റൽ വൈദ്യപരിചരണം, എപിക്സ് സിനിമാ ടിക്കറ്റുകൾ, കുട്ടികളുടെ വിനോദ വൗച്ചറുകൾ, ഫാബിലാൻഡ് വൗച്ചറുകൾ തുടങ്ങിയവ വിജയികൾക്ക് സമ്മാനിച്ചു. 1500 ദീനാർ മൂല്യമുള്ള സമ്മാനങ്ങൾ ഓരോ വിജയിക്കും ലഭിച്ചു.

