
മനാമ: വേനലവധിക്കുശേഷം സ്കൂളുകൾ തുറക്കുന്നതിൻറെ ഭാഗമായി ‘ബാക്ക് ടു സ്കൂൾ’ ക്യാമ്പയിന് തുടക്കം കുറിച്ച് ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ. കാമ്പയിൻറെ ഭാഗമായി ദാനാ മാളിൽ നടന്ന ആഘോഷ പരിപാടിയിൽ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനിൽ (ആർ.എച്ച്.എഫ്) നിന്നുള്ള കുട്ടികളും മുതിർന്ന ലുലു ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുത്തു. 9 മുതൽ 15 വയസ്സ് വരെ പ്രായമുള്ള 22 കുട്ടികളാണ് ചടങ്ങിൽ പങ്കെടുത്തത്. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്കായി ബസ് റൈഡും വിവിധ വിനോദ മത്സരങ്ങളും ഒരുക്കിയിരുന്നു.

വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾ യൂണിഫോം, ഷൂസ്, സ്കൂൾ ബാഗ്, സ്റ്റേഷനറി സാധനങ്ങൾ, ലഞ്ച് ബോക്സ് തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഓൺലൈൻ പഠന സൗകര്യത്തിനായി ലാപ്ടോപ്പ്, ഡിവൈസുകൾ, ഗാഡ്ജറ്റുകൾ, പ്രിന്റർ, ടാബ് തുടങ്ങിയവക്ക് ആകർഷകമായ ഓഫറുകളും ലഭ്യമാണ്. കൂടാതെ കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് ഹൈജീൻ ഉൽപന്നങ്ങൾ, സ്നാക്സുകൾ എന്നിവയും ലഭ്യമാണ്.

പ്രൊമോഷൻ ബഹ്റൈനിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കും. www.LuluHypermarket.com എന്ന വെബ്സൈറ്റിൽ ഓൺലൈനായും ലുലു ഷോപ്പിങ് ആപ്പ് മുഖേനയും ഈ ഷോപ്പിങ് ഉൽസവത്തിൽ പങ്കുചേരാവുന്നതാണ്. രാജ്യത്തുടനീളം സ്കൂളുകൾ തുറക്കാനിരിക്കെ ലുലു മാർക്കറ്റുകളിലെ എല്ലാ ശാഖകളിലും ഷോപ്പിംഗ് ബോണൻസ ഉണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.
