കാഴ്ച പരിമിതർക്ക് വെളിച്ചമേകാൻ ലുലു ഗ്രൂപ്പ്. റിവർ ബ്ലൈൻഡ്നെസ് കാരണം ഇരുട്ടിൽ ജീവിക്കുന്ന 20 കോടി കാഴ്ചപരിമിതരെ വെളിച്ചത്തിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്.
യു.എ ഇ. യിലെ എല്ലാ ലുലു സ്റ്റോറുകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർക്ക് ഈ പദ്ധതിയിലേക്ക് 2 ദിർഹം മുതൽ സംഭാവന ചെയ്യാം. 3 വർഷം നീളുന്ന പ്രചാരണത്തിലൂടെ പ്രതിവർഷം 30 ലക്ഷം ദിർഹം സമാഹരിച്ചു നൽകാനാണ് ഉദ്ദേശിക്കുന്നത്.