
മനാമ:ബഹ്റൈനിൽ ഈദ് അൽ അദ്ഹ പ്രമാണിച്ച് സർക്കാർ അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അറഫ, ഈദ് അൽ അദ്ഹ അവധികൾ സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. സർക്കുലർ അനുസരിച്ച്, അറഫ ദിനത്തിലും ഈദ് അൽ അദ്ഹയിലും യഥാക്രമം ജൂൺ 27 മുതൽ 30 വരെ രാജ്യത്തിന്റെ മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അടച്ചിടും. വെള്ളിയാഴ്ച ഔദ്യോഗിക അവധിയായതിനാൽ, പകരം ജൂലൈ 2 ഞായറാഴ്ച നൽകുമെന്നും സർക്കുലറിൽ വ്യക്തമാക്കി.

