മനാമ: പുതിയ വേനൽക്കാല ഫാഷൻ വസ്ത്രങ്ങളും ഈദ് ആഘോഷ ട്രെൻഡുകളുമായി റാംലി മാളിൽ ലുലു ഫാഷൻ ഷോ നടന്നു. റെഡ് ടാഗ്, ആർ ആൻഡ് ബി, ഡാർലിങ് അബായ, റിയോ, ഇലവൻ കളക്ഷൻ, ബൈ ഇമ, ഈസ്റ്റേൺ ജലബിയാത്, ലുലു ഫാഷൻസ് ഉൾപ്പെടെ 8 ഫാഷൻ ബ്രാൻഡുകൾ ഷോയിൽ പങ്കെടുത്തു.
പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പുതിയ വസ്ത്രങ്ങളുടെ വർണ്ണാഭമായ നിര പ്രദർശനത്തിനുണ്ട്. തത്സമയ ജാസ് സംഗീതപരിപാടിയും നടന്നു. ഈദിന്റെ സമീപകാല ട്രെൻഡുകൾ അടുത്തറിയാൻ മാളിൽ അവസരമൊരുക്കിയിട്ടുണ്ട്.