മനാമ: ബഹ്റൈനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ചിന്റെ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് പണമയക്കുന്ന വനിത ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഒരുക്കി ലുലു എക്സ്ചേഞ്ച്. വനിതാദിനത്തോട് അനുബന്ധിച്ച് ഈ മാസം ആരംഭിച്ച ഡിജിറ്റൽ വുമൺ ക്യാപെയിനിംഗിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ലുലു മണി പേയ്മെന്റ് ആപ്പ് വഴി ഇടപാട് നടത്തുന്ന എല്ലാ സ്ത്രീകൾക്കും ഒരു സമ്മാനം ഉറപ്പുനൽകിക്കൊണ്ട് ഡിജിറ്റൽ വുമൺ കാമ്പെയ്ൻ മാർച്ച് മുഴുവൻ നടക്കും. എല്ലാ വനിതാ ഉപഭോക്താക്കളെയും തടസ്സരഹിതമായും സുരക്ഷിതമായും ഡിജിറ്റൽ മീഡിയത്തിലൂടെ ഇടപാടുകൾ നടത്താനും ബഹ്റൈനിലെ പണരഹിത സമ്പദ്വ്യവസ്ഥയുടെ ഭാഗമാകാനും പ്രോത്സാഹിപ്പിക്കാനാണ് ഡിജിറ്റൽ വുമൺ കാമ്പെയ്നിലൂടെ ലക്ഷ്യമിടുന്നത്.
എല്ലാ വനിത ഉപഭോക്താക്കൾക്കും സമ്മാനങ്ങൾ നൽകും. ഒരു ഉപഭോക്താവിന് ഒരു സമ്മാനമായിരിക്കും ലഭിക്കുക. വിജയികളെ പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളിൽ സമ്മാനങ്ങൾ വന്ന് വാങ്ങേണ്ടതാണെന്നും അധികൃതർ അറിയിച്ചു. പണമിടപാടുകളിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കുകയും ഡിജിറ്റൽ ഇടപാടുകൾ പ്രാത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും ബഹ്റൈൻ ലുലു എക്സ്ചേഞ്ച് ജനറൽ മേനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
നിബന്ധനകളും വ്യവസ്ഥകളും:
• ലുലു മണി ആപ്പിന്റെ വനിതാ ഉപയോക്താക്കൾക്ക് മാത്രമാണ് പ്രമോഷൻ
• പ്രമോഷൻ കാലയളവ് 2022 മാർച്ച് ആണ്
• സമ്മാനം നേടുന്നതിന് യോഗ്യത നേടുന്നതിന്, ഒരു ഉപഭോക്താവ് മാർച്ചിൽ ആപ്പ് വഴി ഒരു ഇടപാട് നടത്തണം
• പ്രഖ്യാപിച്ച് ഒരു മാസത്തിനകം സമ്മാനങ്ങൾ ശേഖരിക്കണം
• ഒരു ഉപഭോക്താവിന് ഒരു സമ്മാനത്തിന് മാത്രമേ അർഹതയുള്ളൂ.
