മനാമ: ഉപഭോക്താക്കള്‍ക്ക് ഏറ്റവും അനായാസം വിനിമയം നടത്തുവാന്‍ വേണ്ടി സാകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി, ലുലു എക്സ്ചേഞ്ച് ബഹ്റൈന്‍ ഇനി മുതല്‍ ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്നതാണ് . ഇതിനു വേണ്ടി EazyPay മെഷീനുകള്‍ ബഹ്റൈനിലുള്ള എല്ലാ ലുലു എക്സ്ചേഞ്ച് ബ്രാഞ്ചുകളിലും സജീവമായി.
പണമയക്കുന്നതിനോ, വിദേശ കറന്‍സികള്‍ വാങ്ങുന്നതിനോ വേണ്ടി ലുലു
എക്സ്ചേഞ്ച് ഇല് പോകുന്നതിനു മുന്മ്പു ഇനി ATM മെഷീനില്‍ പോയി ക്യൂ
നില്‍ക്കേണ്ട ആവശ്യമില്ല. ബഹറിനില്‍ ഉള്ള ബാങ്കുകള്‍ നല്കുന്ന ഏത് ഡെബിറ്റ്
കാര്‍ഡും ലുലു എക്സ്ചേഞ്ച് ഇല് നിങ്ങള്‍ക്കുള്ള സേവനങ്ങള്‍ക്കായി ഉപയോഗിക്കാം.

എന്നും ഉപഭോക്താക്കള്‍ക്ക് അനായാസമായി ഇടപാടുകള്‍ നടുത്തവന് ഏറ്റവും
സൗകര്യപ്രദവും അതിനൂതനമായ സാങ്കേതിക മികവും എന്നും നിലനിര്‍ത്തുക
എന്നുള്ള ലക്ഷ്യങ്ങള്‍ക്കൊപ്പം, ബഹ്റൈന്‍ ഗവണ്മെന്റിന്റെ ക്യാഷ്ലെസ്സ് ആന്‍ഡ്
ഡിജിറ്റല്‍ സൊസൈറ്റി എന്ന ലക്ഷ്യത്തിനു സഹകരണവും പങ്കാളിത്തവും
നല്‍കുകയാണ് ലുലു എക്സ്ചേഞ്ച് ഇന്റെ സര്‍വീസുകളും സരകര്യങ്ങളുമെന്നു ലുലു എക്സ്ചേഞ്ച് ബഹ്റൈന്‍ ജനറല്‍ മാനേജര്‍ എഡിസണ് ഫെര്‍ണാണ്ടസ്
അറിയിച്ചു.
ലുലു എക്സ്ചേഞ്ച് ഇനോടൊപ്പം ഈ സംരംഭത്തില്‍ സാങ്കേതിക പങ്കാളി ആകുവാന്‍ കഴിഞ്ഞതു ഏറെ സന്തോഷമുണ്ടെന്നും, EazyPay ഫൗണ്ടറും, എംഡിയും, സിഇഒ യുമായ നായിഫ് തൗഫീഖ് അല്‍ അലവി അറിയിച്ചു.
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു എക്സ്ചേഞ്ച് ലോകമെമ്പാടും 246 ബ്രാഞ്ചുകളുടെ വിപുലമായ നെറ്റ്വര്‍ക്ക് ആണ് ഉള്ളത്. ബഹറിനില്‍ പ്രമുഖമായ 16 ലൊക്കേഷനുകളിലാണ് ലുലു എക്സ്ചേഞ്ച് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്.
2016 ഇല് രൂപം കൊണ്ട EazyPay ബഹ്റൈന്‍ സെൻട്രൽ ബാങ്കിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പയ്മെന്റ്റ് സര്‍വീസസ് പ്രൊവൈഡറാണ്. ബഹ്റൈനിലുടനീളം 500 ഓളം സ്ഥാപനങ്ങളില്‍ EazyPay അവരുടെ സേവനങ്ങള്‍ നല്കിവരുന്നു.
