മനാമ: 2013 ൽ ആരംഭിച്ച ലുലു എക്സ്ചേഞ്ച് ബഹ്റൈൻ്റെ പ്രവർത്തനങ്ങൾ രാജ്യത്തെ ജനജീവിതത്തിൻ്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. തികഞ്ഞ പ്രതിജ്ഞാബദ്ധതയോടെയും മികച്ച സേവനങ്ങളിലൂടെയും ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനങ്ങളുടെ ആദ്യ ചോയ്സ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ഉപഭോക്താക്കളുടെ വർധിച്ചു വരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഇതിനകം 16 ബ്രാഞ്ചുകളാണ് തുറന്നിരിക്കുന്നത്.
പുതിയ സംരംഭങ്ങളിലൂടെയും മൂല്യവർധിത പ്രവർത്തനങ്ങളിലൂടെയും ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ഇന്ന് ബഹ്റൈനിലെ തന്നെ മുൻനിര ട്രാൻസാക്ഷൻ കമ്പനികളിൽ ഒന്നായി മാറിയിരിക്കുന്നു. സൂപ്പർ എലൈറ്റ് കസ്റ്റമേഴ്സിന് വേണ്ടി ബഹറിനിൽ ആദ്യമായി എസ്ക്ലൂസീവ് റിലേഷൻഷിപ്പ് മാനേജ്മെന്റ്റ് എന്ന ആശയം അവതരിപ്പിക്കുകയും, ഓരോ കസ്റ്റമറിനും പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്യുന്നത് ലുലു എക്സ്ചേഞ്ച് ഗ്രൂപ്പിൻ്റെ മികവുറ്റ സേവനങ്ങളിൽ ഉൾപ്പെടുന്നവയാണ്. ബഹ്റൈനിലെ മികച്ച ഡിജിറ്റൽ റെമിറ്റൻസ് സംരംഭമായി ലുലു മണി ആപ്പ് അവതരിപ്പിക്കുകയും, ഡിജിറ്റൽ ലോകത്തെ അനന്തസാധ്യതകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തതിലൂടെ മറ്റ് ഓൺലൈൻ പണമിടപാടുകളിൽ നിന്ന് ജനങ്ങളിൽ കൂടുതൽ വിശ്വാസ്യതയും സ്വീകാര്യതയും കൈവന്നു.
ലുലു മണി, ഗോൾഡ് കാർഡ് എന്നിവയിലേക്ക് പുതിയ കസ്റ്റമേഴ്സിനെ കൊണ്ടുവരുന്നതിനായി വ്യത്യസ്തമായ കാറ്റഗറികളിൽ ആകർഷകമായ ഓഫറുകൾ നൽകി വാല്യൂ ആഡഡ് ലോയൽറ്റി പ്രോഗ്രാം അവതരിപ്പിച്ചു. കൂടാതെ കറൻസി എക്സ്ചേഞ്ചിനും അന്തർദേശീയ പണമിടപാടുകൾ സുഗമമാക്കുന്നതിനുമായി ‘ഈസിപേ’, ‘ബെനഫിറ്റ് പേ’ എന്നീ ക്യാഷ്ലെസ്സ് സംവിധാനങ്ങൾ അവതരിപ്പിച്ചു.
സ്ത്രീകളുടെ സാമ്പത്തിക വളർച്ചയ്ക്ക് താങ്ങാകാനും ഡിജിറ്റൽ മേഖലയിലേക്ക് അവരെ നയിക്കാനും ഡിജിറ്റൽ വുമൺ എന്ന പദ്ധതി അവതരിപ്പിച്ചു. ബഹ്റൈൻ സ്റ്റാഫിൻ്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി, ഫ്യൂച്ചർ ലീഡർ’ എന്ന ഫെസിലിറ്റേറ്റിങ്ങ് പ്രോഗ്രാം അവതരിപ്പിച്ചു അതുവഴി രാജ്യത്തിന് ഊർജസ്വലരായ ഭാവി നേതാക്കളെ സൃഷ്ടിക്കുക ലക്ഷ്യമാക്കി.രാജ്യത്തെ സാമ്പത്തിക സാക്ഷരത കൂട്ടുന്നതിനായി നൂതനമായ നിരവധി സംരംഭങ്ങളാണ് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ അവതരിപ്പിച്ചിരിക്കുന്നത്. കസ്റ്റമേഴ്സിനും ബ്രാൻഡിനും ജീവനക്കാർക്കും ഇടയിലുള്ള ബന്ധം ഉറപ്പിക്കുന്നതിനായി നിരവധി സാമൂഹിക പരിപാടികൾ അവതരിപ്പിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു.
“ലുലു എക്സ്ചേഞ്ച്, ബഹ്റൈനിൽ സേവനം ആരംഭിച്ചപ്പോൾ, രാജ്യത്തെ റെമിറ്റൻസ്- പേയ്മെന്റ്സ് സേവനത്തിൽ നമ്പർ വൺ സ്ഥാപനമായി മാറുക എന്നതായിരുന്നു ലക്ഷ്യം. ഇന്ന് 9 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ ഞങ്ങൾക്ക് അഭിമാനപൂർവ്വം പറയാനാകും ഞങ്ങൾ ലക്ഷ്യം കൈവരിച്ചു എന്ന്! പിന്നിട്ട വഴികളിൽ പല പദ്ധതികളിലൂടെ രാജ്യത്തിന് സാമ്പത്തിക സാക്ഷരതയ്ക്ക് പിന്തുണ നൽകാനും സാധിച്ചു. ഞങ്ങളുടെ ലക്ഷ്യത്തിൽ ഉറച്ചുനിന്ന്, ബഹ്റൈൻ നിവാസികളുടെയും പ്രവാസികളുടെയും ജീവിതത്തിൽ സാമ്പത്തിക പുരോഗതി കൈവരിക്കാൻ ഇനിയും കാരണമാകുമെന്ന് വിശ്വസിക്കുന്നു”, ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.