
മനാമ: പ്രശസ്ത സിനിമ താരങ്ങളായ ലുക്ക് മാൻ അവറാനും, അനാർക്കലി മരിക്കാറും തരംഗമായി മാറി. അൽ മദീന ഫാഷൻസിൻറെ ഗുദൈബിയിലെ പുതിയ ശാഖയുടെ ഉത്ഘാടനത്തോടനുബന്ധിച്ചാണ് ഇവർ എത്തിയത്. ഗൗരികൃഷ്ണ ഹോട്ടലിനും മദീന ഫാഷൻസിൻറെയും മുന്നിൽ ഒരുക്കിയ സ്റ്റേജിലാണ് പരിപാടികൾ നടന്നത്. നൂറുകണക്കിനുപേർ പങ്കെടുത്തു. ലുക്ക് മാൻ അവറാനും, അനാർക്കലി മരിക്കാറും നായിക നായകന്മാരായി അഭിനയിച്ച “സുലേഖ മൻസിൽ” എന്ന സിനിമയിലെ ഹിറ്റ് ഗാനവും അവതരിപ്പിച്ചു.

