ഡല്‍ഹി : പഞ്ചാബിലെ ലുധിയാന കോടതിയില്‍ നടന്ന സ്ഫോടന കേസില്‍ പോലീസിന്റെ നിര്‍ണായക കണ്ടെത്തല്‍.
കൊല്ലപ്പെട്ട മുന്‍ പോലീസ് ഉദ്യോഗസ്ഥന് ഗഗന് ദീപിന്റെ ലക്ഷ്യം രേഖകള്‍ നശിപ്പിക്കലായിരുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ചാണ് ഗഗന്‍ദീപ് കോടതിയിലെത്തിയത് .
പോലീസിനെ വെട്ടിച്ച് അകത്ത് കടന്ന ഇയാള്‍ ശുചിമുറിയില്‍ വെച്ച് ബോംബിന്റെ ഫ്യൂസ് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.ലഹരിമരുന്ന് കേസില്‍ തനിക്കെതിരായ രേഖകള്‍ നശിപ്പിക്കലായിരുന്നു ഉദ്ദേശ്യം. എന്നാല്‍ ലക്ഷ്യസ്ഥാനത്തെത്തും മുന്‍പ് തന്നെ അബദ്ധത്തില്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനം നടത്താന്‍ ഗഗന്‍ദീപിനെ സഹായിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പഞ്ചാബ് പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഗഗന് ദീപിന്റെ പെണ്‍സുഹൃത്തിനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
