ചേര്‍ത്തലയില്‍ നിന്നു കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കട്ടപ്പനയ്ക്കു സമീപം കാല്‍വരിമൗണ്ടില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് ആലപ്പുഴ പട്ടണക്കാട പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും 15കാരിയെ കാണാതായത്. വൈകിട്ട് എട്ടു മണിയോടെ കാല്‍വരിമൗണ്ടില്‍ ബസ്സില്‍ വന്നിറങ്ങുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ വിളിച്ചു. കാല്‍വരി മൗണ്ട് കട്ടിങ്ങില്‍ സ്വന്തക്കാരുടെ വീടുണ്ടന്നും അവിടേക്ക് പോകാന്‍ ആണെന്നും ഓട്ടോ ഡ്രൈവറോട് കുട്ടി പറഞ്ഞു. സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവര്‍ തങ്കമണി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
പട്ടണക്കാട സ്വകാര്യ ഐസിഎസ്സി സ്കൂള്‍ വിദ്യാര്‍ഥിയാണ്. ഒന്‍പതാം ക്ലാസ് വരെ നല്ല മാര്‍ക്ക് വാങ്ങിയിരുന്നു കുട്ടി 10-ാം ക്ലാസില്‍ അവസാന നാളുകളില്‍ മാര്‍ക്ക് കുറവായിരുന്നു. അടുത്ത വര്‍ഷവും 10-ആം ക്ലാസില്‍ തന്നെ ഇരുത്താന്‍ രക്ഷകര്‍ത്താക്കള്‍ തീരുമാനിച്ചത് കുട്ടിക്ക് വിഷമം ഉണ്ടാക്കിയതായി സഹപാഠികള്‍ മോഴി നല്‍കിയതായാണ് പൊലീസ് പറഞ്ഞത്. രാവിലെ പൊന്നും വെളി ബസ് സ്റ്റോപ്പില്‍ നിന്ന് ചേര്‍ത്തലയിലേക്കുള്ള ബസില്‍ കയറി പോകുന്നതായി സമീപത്തെ കടയില്‍ നിന്നുള്ള സിസിടിവി ദൃശങ്ങളില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.