കൊല്ലം :പുളിയങ്കുടിയിൽ നിന്നും എറണാകുളത്തേക്ക് പച്ചക്കറി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് തകർത്ത് അപകടം. ആളപായമില്ല. ഇടിയുടെ ആഘാതത്തിൽ സമീപത്തെ മറ്റൊരു വൈദ്യുതി പോസ്റ്റും ഒടിഞ്ഞ് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് വീണു. കൊല്ലം – തിരുമംഗലം ദേശീയ പാതയിൽ ഇടപ്പാളയം ആനകുത്തി വളവിലാണ് ലോറി അപകടത്തിൽപ്പെട്ടത്. രാത്രി 12 മണിയോടെയാണ് സംഭവം.
