തിരുവനന്തപുരം : ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തിയ ലോക കേരളസഭ ധൂർത്തിനു പര്യായം ആയി മാറുകയാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് രണ്ടാം ലോക കേരള സഭ യിലെ പ്രതിനിധികളുടെ താമസ-ഭക്ഷണ ചെലവുകൾ.ജനുവരി 1,2, 3 തീയതികളിൽ രണ്ടാം ലോക കേരളാ സഭാ സമ്മേളനം നടന്നത്.രണ്ടാം ലോക കേരള സഭ യിലെ പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും ചെലവിട്ടത് ഒരുകോടി രൂപ എന്ന വിവരം വിവരാവകാശരേഖ വെളിപ്പെടുത്തുന്നു. ഭക്ഷണത്തിന് മാത്രം 60 ലക്ഷം രൂപയാണ് ചെലവഴിച്ചത് എന്ന് രേഖകൾ വ്യക്തമാക്കുന്നു സമ്മേളനത്തിൽ ചില പ്രതിനിധികൾ നേരത്തെ എത്തിയെന്ന് ചിലർ വൈകിമാത്രം മടങ്ങിയെന്നും പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നുണ്ട്.രേഖകൾ പ്രകാരം ലോക കേരള സഭയിയിൽ പങ്കെടുത്ത ഒരാളുടെ പ്രഭാത ഭക്ഷണത്തിന് 500 രൂപയും നികുതിയും, ഉച്ചയൂണിന് 1,900 രൂപയും നികുതിയും,ടിന്നെറിന് 1700 രൂപയും നികുതിയും ആണ് .ഗൾഫിൽ ഉൾപ്പടെ ഭക്ഷണത്തിനും, വാടകയ്ക്കും ,വൈദുതി ബിൽ അടക്കാനും ബുദ്ധിമുട്ടുന്ന പ്രവാസികളുടെ പേരിൽ നടത്തുന്ന ഇത്തരം പൊങ്ങച്ചങ്ങൾക്ക് വൻ പ്രതിക്ഷേധമാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ പ്രവാസികൾ നടത്തുന്നത്.
Trending
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്‍: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്‍നാഷണല്‍ ഖുറാന് അവാര്‍ഡ്: ബഹ്റൈന്‍ മൂന്നാം സ്ഥാനം