ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ പ്രമുഖ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലേക്കാണ് കൂടുതൽ ശ്രദ്ധ പോകുന്നത്. തൃശൂരിൽ സുരേഷ് ഗോപി വ്യക്തമായ ലീഡ് നിലനിർത്തുമ്പോൾ മഥുരയിൽ ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമാ മാലിനിയാണ് മുന്നിൽ.ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയും ബോളിവുഡ് താരവുമായ കങ്കണ റണൗട്ട് 20,745 വോട്ടിന് ലീഡ് ചെയ്യുകയാണ്. സംസ്ഥാന കോൺഗ്രസിലെ വിഭാഗീയത മറനീക്കി അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞൈടുപ്പും മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖുമായി ഭിന്നതയുളള പിസിസി അദ്ധ്യക്ഷൻ നിലപാടുകളും കൊണ്ട് ചർച്ചയായ മണ്ഡലമാണ് മാണ്ഡി.ആന്ധ്രാപ്രദേശിലെ പിതാപുരം മണ്ഡലത്തിൽ ജനസേന പാർട്ടി നേതാവും തെലുങ്ക് സിനിമാ താരവുമായ പവൻ കല്യാണാണ് 13,494 വോട്ടുമായി ലീഡ് ചെയ്യുന്നത്.അതേസമയം, ഉത്തർപ്രദേശിലെ കരക്കാട്ട് മണ്ഡലത്തിൽ മത്സരിക്കുന്ന ഭോജ്പുരി ഗായകനും സ്വതന്ത്രസ്ഥാനാർത്ഥിയുമായ പവൻ സിംഗ് 3280 വോട്ടുകൾക്ക് പിന്നിലാണ്. സംസ്ഥാനത്ത് അസംഗഡ് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന ഭോജ്പുരി ഗായകനും നടനുമായ നിരഹുവയും 6294 വോട്ടുകൾക്ക് പിന്നിലാണ്.
Trending
- ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി കെ സി കെ)ഈദ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
- ബഹ്റൈനില്‍ പുതിയ പവര്‍ സ്റ്റേഷന് പദ്ധതിക്ക് അംഗീകാരം
- ബഹ്റൈനില്‍ അളവു നിയമത്തില്‍ ഭേദഗതി
- തീപിടിച്ച കപ്പല്‍ ദൂരത്തേക്ക് വലിച്ചുനീക്കി; ഒരു വടം കൂടി ബന്ധിപ്പിക്കാന്‍ ശ്രമം
- ഔദ്യോഗിക പദങ്ങളുപയോഗിച്ച് തട്ടിപ്പ്: സന്ദേശങ്ങങ്ങളോട് പ്രതികരിക്കരുതെന്ന് ഐ.ജി.എ.
- ‘യുഎസിന് ഒരു പങ്കുമില്ല, ഇറാൻ ആക്രമിച്ചാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിക്കും’; ട്രംപ്
- ഒത്തുതീർപ്പിലോക്കോ ? ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ പിൻവാങ്ങാമെന്ന് ഇറാൻ
- ബഹ്റൈനില്‍ മദ്ധ്യാഹ്ന ജോലി നിരോധനം പ്രാബല്യത്തില്‍