മനാമ: ഐ വൈ സി സി ബഹ്റൈൻ ഫുട്ബോൾ ടീമിന്റെ ലോഗോ സെൻട്രൽ കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കേരളാ ഫുട്ബോൾ അസോസിയേഷൻ (KFA BAHRAIN) പ്രസിഡന്റ് ഉബൈദ് പൂമംഗലം പ്രകാശനം ചെയ്യ്തു.

ചടങ്ങിൽ ഐ വൈ സി സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം, ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ആർട്സ് ആൻഡ് സ്പോർട്സ് വിങ് കൺവീനർ റിച്ചി കളത്തുരേത്ത്,ദേശീയ ജോയിൻ സെക്രട്ടറി മുഹമ്മദ് ജമീൽ, സാദത്ത് കരിപ്പാകുളം, ഷംസീർ വടകര, അബ്ദുൾ ഹസീബ്, ജോൺസൺ കൊച്ചി, ഷാക്കീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
