ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന-കേന്ദ്രഭരണപ്രദേശ സർക്കാരുകളിലെ,വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സ്വീകരിക്കേണ്ട ലോക്ക്ഡൗൺ നടപടികളെപ്പറ്റി ആഭ്യന്തര മന്ത്രാലയം സമഗ്ര മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.ലോക്ക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ അധികൃതർ ശ്രദ്ധിക്കണം. ശിക്ഷാനടപടികളെപ്പറ്റി ഉദ്യോഗസ്ഥർക്കിടയിലും, പൊതുജനങ്ങൾക്കിടയിലും വ്യാപക പ്രചാരണം നടത്താൻ സംസ്ഥാന ഭരണകൂടങ്ങൾ ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൊറോണ പ്രതിരോധത്തിനായി ലോക്ക്ഡൗൺ കർശനമായി നടപ്പാക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം നേരത്തെ സംസ്ഥാനങ്ങൾക്ക് കത്തും നൽകിയിരുന്നു. ഇതിനായി 2005 ലെ ദുരന്ത നിവാരണ നിയമത്തിലെ അധികാരങ്ങൾ ഉപയോഗപ്പെടുത്താമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗൺ ലംഘിച്ചാൽ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പുറമെ ദുരന്ത നിവാരണ നിയമത്തിന് കീഴിലും കർശന ശിക്ഷാനടപടികൾ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
Trending
- ശല്യപ്പെടുത്തിയ യുവാവിനെ ബസിനുള്ളിൽ പരസ്യമായി തല്ലി യുവതി, കരണം തല്ലിപ്പൊട്ടിച്ചത് 26 തവണ
- ബഹ്റൈനില്‍ 35ാമത് ശരത്കാല മേള ജനുവരി 23ന് തുടങ്ങും
- ജര്‍മ്മനിയിയിലെ കാര്‍ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി