എറണാകുളം : വീട്ടുമുറ്റത്ത് ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ സഹോദരനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ. രണ്ട് സഹോദരങ്ങൾക്കും മാനസിക പ്രശ്നമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവ സമയത്ത് അച്ഛനും രണ്ട് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും നാട്ടുകാർ പറയുന്നു. കുടുംബത്തിന് അയൽവാസികളുമായി യാതൊരു സഹകരണങ്ങളും ഇല്ലായിരുന്നു. അച്ഛൻ ജോസഫിന്റെ എയർഗണാണ് കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. വീടിന് മുന്നിൽ ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ജ്യേഷ്ഠൻ പോൾസനാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ അനുജൻ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ പോൾസൻ തോമസിന്റെ ബൈക്ക് ഇന്നലെ രാവിലെ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതേ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ എത്തിയത്.
Trending
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്