തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ നാല് വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 63.16 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട് വാർഡിലാണ് ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. 72.7 ശതമാനം. ഉച്ചക്ക് 12 മണി വരെ ഇവിടെ 35.12 ശതമാനം പോളിംഗ് നടന്നിരുന്നു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടക്കോട് വാർഡിൽ 62.18 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട് വാർഡിൽ രേഖപ്പെടുത്തിയത് 60.12 ശതമാനം പോളിംഗ്. തിരുവനന്തപുരം കോർപ്പറേഷനിലെ വെട്ടുകാട് വാർഡിൽ 57.65 ശതമാനം പോളിംഗ് നടന്നു.
രാവിലെ ഏഴു മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറുമണിക്ക് അവസാനിച്ചു. നാളെ ( ഡിസംബർ 8) വോട്ടെണ്ണും.