മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ക്യാപിറ്റൽ ഗവർണറേറ്റിൽ പരിശോധനാ കാമ്പെയ്നുകൾ ആരംഭിച്ചു. നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിൽ നിരവധി തൊഴിൽ, താമസ വിസ നിയമ ലംഘനങ്ങൾ കണ്ടെത്തി. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി എൽഎംആർഎ അറിയിച്ചു. നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻപിആർഎ), ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ്, തൊഴിൽ മന്ത്രാലയം, സെന്റൻസ് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് എന്നിവയുമായി ഏകോപിപ്പിച്ചായിരുന്നു പരിശോധന കാമ്പെയ്ൻ.
അതോറിറ്റിയുടെ വെബ്സൈറ്റിലെ ഇലക്ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ കോൾ സെന്ററിൽ വിളിച്ചോ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.