മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ക്യാപിറ്റൽ ഗവർണറേറ്റിലും നോർത്തേൺ ഗവർണറേറ്റിലും നിരവധി ഷോപ്പുകളിലും വർക്ക് സൈറ്റുകളിലും രണ്ട് സംയുക്ത പരിശോധന കാമ്പെയ്നുകൾ നടത്തി. നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിൽ ഏതാനും പേർ പിടിയിലായി. നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റെസിഡന്റ് അഫയേഴ്സ്, നോർത്തേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് നോർത്തേൺ ഗവർണറേറ്റിലെ വിവിധ സ്ഥാപനങ്ങളിലും തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലും പരിശോധന നടത്തിയത്.
സെന്റൻസ് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റുമായി ഏകോപിപ്പിച്ച് ക്യാപിറ്റൽ ഗവർണറേറ്റിലും സംയുക്ത പരിശോധന കാമ്പെയ്ൻ നടത്തി. തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പിടികൂടിയവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.