
മനാമ: താമസ തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിവരുന്ന പരിശോധന ക്യാമ്പയിനുകൾ തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പാസ്പോർട്ട് റെസിഡൻസ് അഫയേഴ്സ്, മുഹറഖ് പോലീസ് ഡിറക്ടറേറ്റ് എന്നിവയുമായി ഏകോപിപ്പിച്ചാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി മുഹറഖ് ഗവർണറേറ്റിൽ പരിശോധന ക്യാമ്പയിൻ നടത്തുന്നത്. മുഹറഖ് ഗവർണറേറ്റിലേയും സതേൺ ഗവർണറേറ്റിലേയും കടകളിലും വർക്ക് സൈറ്റുകളിലും പരിശോധന നടത്തി. നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തുകയും കേസുകൾ നിയമനടപടിക്ക് വിടുകയും ചെയ്തു.

