മനാമ: അനധികൃതമായി ജോലി ചെയ്യുന്നവർക്കെതിരെ നടപടി എടുക്കാൻ എൽ.എം.ആർ.എ ശക്തമായ പരിശോധന ക്യാമ്പയ്നുകളാണ് രാജ്യമെങ്ങും നടത്തിവരുന്നത്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) സതേൺ ഗവർണറേറ്റിൽ നിരവധി കടകളിലും വർക്ക് സൈറ്റുകളിലും രണ്ട് സംയുക്ത പരിശോധന കാമ്പെയ്നുകൾ നടത്തി. തൊഴിൽ വിപണിയുമായും താമസ നിയമങ്ങളുമായും ബന്ധപ്പെട്ട് നിരവധി ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിരിക്കുകയാണ്. നാഷണൽ, പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻപിആർഎ),ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ്, ഗവർണറേറ്റുകളുമായി ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റുകൾ എന്നിവയുടെ ഏകോപനത്തോടെയാണ് പരിശോധനാ കാമ്പയിൻ നടത്തിയത്.
Trending
- ഫോണ്‍ ചോര്‍ത്തലില്‍ അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ല; ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട്
- സൂരജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ടവർ കുറ്റവാളികൾ ആണെന്ന് ഞങ്ങൾ കാണുന്നില്ല, അപ്പീൽ പോകും; എംവി ജയരാജൻ
- ചെറുവണ്ണൂരില്‍ യുവതിക്കു നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; പ്രതി പോലീസില്‍ കീഴടങ്ങി
- പലിശ വിരുദ്ധ ജനകീയ സമിതി പുനഃസംഘടിപ്പിച്ചു
- ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്
- രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍
- യാസിറിനെതിരെ ഷിബില നല്കിയ പരാതി ഗൗരവത്തിലെടുത്തില്ല; താമരശേരി ഗ്രേഡ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു
- പാകിസ്ഥാന് പ്രസിഡന്റിന് ഹമദ് രാജാവ് ആശംസകള്‍ നേര്‍ന്നു