
മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) ഒക്ടോബര്‍ 13 മുതല്‍ 19 വരെ നടത്തിയ പരിശോധനകളെ തുടര്‍ന്ന് നിയമലംഘകരായ 152 പേരെ നാടുകടത്തി.
ഈ കാലയളവില്‍ 1,780 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. നിയമം പാലിക്കാതെ ജോലി ചെയ്ത 33 തൊഴിലാളികളെ പിടികൂടിയിട്ടുമുണ്ട്. കൂടാതെ എല്ലാ ഗവര്‍ണറേറ്റുകളിലുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് 32 പ്രചാരണ പരിപാടികളും നടത്തി.
തൊഴില്‍ വിപണിയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനും നിയമങ്ങള്‍ പാലിക്കാത്ത തൊഴിലാളികളെ കണ്ടെത്താനും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ എല്‍.എം.ആര്.എ. പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
