മനാമ : മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിൻ്റെ ബഹ്റൈൻ തല രജിസ്ട്രേഷൻ ആരംഭിച്ചു. സിഞ്ചിലെ ഫ്രന്റ്സ് ആസ്ഥാനത്ത് വെച്ച് അഭിനേത്രിയും ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയുമായ ഇഷിക പ്രദീപ് ആണ് രജിസ്ട്രേഷൻ നിർവഹിച്ചു ഉൽഘാടനം ചെയ്തത്. ആഗോള തലത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മൽസരത്തിന് മുൻ വർഷങ്ങളിൽ ബഹ്റൈനിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുത്തിരുന്നു. മൂന്നാംക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികളുടെ വൈജ്ഞാനികോന്നമനം ലക്ഷ്യമിട്ട് 20 വർഷത്തിലേറെയായി സംഘടിപ്പിക്കുന്ന അറിവിന്റെ ഉത്സവമാണ് ലിറ്റിൽ സ്കോളർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ വിദ്യാഭ്യാസ യാത്രക്ക് കരുത്തും കാതലുമൊരുക്കുന്നതിൽ ലിറ്റിൽ സ്കോളർ വലിയ സംഭാവന നൽകിയിട്ടുണ്ട്. പുസ്തകങ്ങളിലെ ഔപചാരിക പാഠങ്ങൾക്കപ്പുറം ചരിത്രവും ശാസ്ത്രവും സംസ്കാരവുമെല്ലാമടങ്ങുന്ന അറിവിന്റെ വൈവിധ്യങ്ങളിലേക്ക് കുട്ടികളെ അത് കൈപിടിച്ചുനടത്തി. മത്സര ക്ഷമതയും മൂല്യബോധവും ഇഴചേർത്ത് അറിവിനെ ആഘോഷമാക്കുന്ന ഒരു തലമുറയെയാണ് ലിറ്റിൽ സ്കോളർ രൂപപ്പെടുത്തുന്നത്.
വിജയികൾക്കും പങ്കെടുക്കുന്നവർക്കും നിരവധി സമ്മാനങ്ങളാണ് ലഭിക്കുക. മത്സരത്തിൽ പങ്കെടുക്കുന്നവർ https://littlescholar.mediaoneonline.com എന്ന ലിങ്കിൽ കയറിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യുന്നവർ വെബ് സൈറ്റിൽ ലഭ്യമായ Individual Registration എന്ന ഓപ്ഷൻ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്.
Individual Registration ഓപ്ഷൻ സെലക്ട് ചെയ്ത ശേഷം സ്ക്രീനിൽ കാണുന്ന individual registration form ഇൽ അടിസ്ഥാന വിവരങ്ങൾ രേഖപ്പെടുത്തുകയും ശേഷം register എന്ന ബട്ടൺ അമർ ത്തിയാൽ Details saved successfully എന്ന മെസ്സേജ് ലഭിക്കുകയും ചെയ്യും.
തുടർന്ന് ലഭിക്കുന്ന ഫോമിൽ മറ്റു വിവരങ്ങൾ കൂടി രേഖപ്പെടുത്തി terms&conditions സെലക്ട് ചെയ്ത് താഴെ കാണുന്ന Register എന്ന ബട്ടൺ സെലക്ട് ചെയ്യുക. തുടർന്ന് Congratulations! You have successfully created an account എന്ന മെസ്സേജ് സ്ക്രീനിൽ ലഭിക്കുന്നതോടു കൂടി ഒന്നാം ഘട്ട രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും.
തുടർന്ന് ലഭിക്കുന്ന ഡാഷ്ബോർഡിൽ നിന്നും സെൻറർ സെലക്ട് ചെയ്യുക എന്നുള്ളതാണ്. പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന സെൻ്റർ ഡാഷ്ബോർഡിൽ ലഭിക്കുന്ന മെനുവിൽ നിന്ന് സെലക്ട് ചെയ്യുക. ബഹ്റൈനിൽ നിലവിൽ ഒരു സെൻ്റർ ആണുള്ളത്. അഡ്മിറ്റ് കാർഡ് ലഭിക്കുന്ന മുറക്ക് പരീക്ഷ എഴുതേണ്ട സെൻററിനെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കും. ഇതോടു കൂടി ര ജിസ്ട്രേഷൻ നടപടികൾ പൂർത്തിയാവും.
പിന്നീട് USER ID & PASSWORD ഉപയോഗിച്ച് LOG IN ചെയ്ത ശേഷം അതാതു സമയങ്ങളിൽ ഹാൾടിക്കറ്റ്, Sample OMR Sheet, റിസൾട്ട്, റസീപ്റ്റ് മുതലായവ ഡൗൺലോഡ് ചെയ്യാവുന്നതുമാണ്. പരീക്ഷയുമായി ബന്ധപ്പെട്ട വാർത്തകൾക്കും വിശദാംശങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഉൽഘാടന ചടങ്ങിൽ മലർവാടി , ടീൻ ഇന്ത്യ ബഹ്റൈൻ രക്ഷാധികാരി സഈദ് റമദാൻ നദ് വി, ലിറ്റിൽ സ്കോളർ ജനറൽ കൺവീനർ മുഹമ്മദ് ഷാജി , കർമ്മസമിതി അംഗങ്ങളായ ഫാറൂഖ് വി.പി, സജീബ്, സൽമ തുടങ്ങിയവരും മലർവാടി അംഗങ്ങളായ മുഹമ്മദ് നോഷിൻ, തഹിയ്യ ഫാറൂഖ് , ഷിസ ഷാജി, ഷാസിൽ സജീബ്, ഷാഹിദ് സജീബ്, സയാൻ, അയാൻ, അഫ്ഫാൻ തുടങ്ങിയവരും പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 33538916, 34078858 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണന്ന് ജനറൽ കൺവീനർ മുഹമ്മദ് ഷാജി അറിയിച്ചു.