തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡ് മദ്യക്കച്ചവടം. 65 കോടി രൂപയുടെ മദ്യം ആണ് ക്രിസ്മസ് തലേന്ന് വിറ്റത്. കഴിഞ്ഞ വർഷത്തെക്കാൾ 10 കോടി രൂപ അധികമാണിത്. തിരുവനന്തപുരമാണ് മദ്യവിൽപ്പനയിൽ മുന്നിൽ. ഇവിടുത്തെ പവർ ഹൗസ് റോഡിലുള്ള ഷോപ്പുകളിൽ വിറ്റത് 73.53 ലക്ഷം രൂപയുടെ മദ്യമാണ്.
രണ്ടാം സ്ഥാനത്ത് ചാലക്കുടിയാണ്. ഇവിടെ 70.72 ലക്ഷത്തിന്റെ വിൽപ്പനയാണ് നടന്നത്. 265 മദ്യഷോപ്പുകളാണ് ബിവ്റേജസ് കോർപ്പറേഷനുള്ളത്. ക്രിസ്മസ് ദിവസം ബെവ്കോ ഔട്ലറ്റ് വഴി 65 കോടിയുടെയും കൺസ്യൂമർ ഫെഡ് ഔട്ലറ്റ് വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റു. ക്രിസ്മസ് തലേന്ന് കൺസ്യൂമർഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യം വിറ്റു. ഇതുകൂടിയാകുമ്പോൾ ക്രിസ്മസിന് കുടിച്ചത് 150.38 കോടിരൂപയുടെ മദ്യമാണ്.