തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളില്‍ ഉടന്‍ മദ്യം വിളമ്പില്ല. വിഷയത്തില്‍ പെട്ടെന്ന് തീരുമാനം വേണ്ട, ആലോചിച്ച് ചെയ്യാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കോവിഡ് വ്യാപനം കൂടുന്നതും രാഷ്ട്രീയ കാലാവസ്ഥ അനുയോജ്യമല്ലാത്തതും കണക്കിലെടുത്താണ് തീരുമാനം നീട്ടിയത്.
കര്‍ണാടക, തമിഴ്നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മദ്യം നല്കിയ തീരുമാനം ചൂണ്ടിക്കാണിച്ചാണ് ഇവിടെയും ബാറുകളില്‍ മദ്യം നല്കാന് തീരുമാനിച്ചത്. ഇതിന് പുറമെ എക്സൈസ് കമ്മിഷണര്‍ നല്കിയ റിപ്പോര്‍ട്ടും ബാര്‍ ഉടമകളുടെ ആവശ്യവും നീക്കത്തിന് പ്രേരണയായി.
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കണക്ക് നാലായിരം കടന്നതിനാല്‍ ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുവദിച്ചാല്‍ വലിയ വിമര്‍ശനം ഉണ്ടാകും. കൂടാതെ മന്ത്രി കെ ടി ജലീലിന്റൈ വിവാദങ്ങളും സംസ്ഥാനമാകെ പ്രക്ഷുബ്ധം ആണ്. അതിനാലാണ് ബാറുകളില്‍ മദ്യം വിളമ്പുന്നത് സംബന്ധിച്ച തീരുമാനം മാറ്റിവെച്ചിരിക്കുന്നത്.