കടയ്ക്കൽ: മിതൃമ്മല ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലെ അധ്യാപകനും സ്റ്റുഡന്റസ് പോലീസ് സി .പി .ഒ യുമായ എം .എൻ ലിജു അന്തരിച്ചു. ജില്ലയിലെ മികച്ച സേവനത്തിനു കേരളാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം അടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. കടക്കൽ വെള്ളാർവട്ടം സ്വദേശിയായിരുന്നു. ഒക്ടോബര് ഏഴിന് ഗവണ്മെന്റ് സർവീസിൽ പത്തു വര്ഷം തികച്ചിരുന്നു. ഭാര്യയും ഒരു മകളുമുണ്ട്.


