കല്‍പ്പറ്റ: സുൽത്താൻ ബത്തേരിയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഏഴിടങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
ബത്തേരി ടൗണിലെ മലബാർ ഹോട്ടൽ, എം.ഇ.എസ്.കാന്റീൻ, ബത്തേരി അസംപ്ഷൻ ഡിഅഡിക്ഷൻ സെൻ്റർ കാന്റീൻ, ബീനാച്ചി ടൗണിലെ ഷാർജ ഹോട്ടൽ, ദൊട്ടപ്പൻകുളത്തെ ഗ്രാൻ്റ് ഐറിസ്, കൊളഗപ്പാറ വയനാട് ഹിൽ സ്യൂട്ട്, കോട്ടക്കുന്ന് സൽക്കാര മെസ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച അസംപ്ഷൻ ജംഗ്ഷനിലെ എംഎം മെസിന് നോട്ടീസും നൽകി. വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ. ഇന്നലെ മാനന്തവാടിയിൽ നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയിരുന്നു.