തിരുവനന്തപുരം: ലൈഫ് മിഷന് ക്രമക്കേടിൽ സർക്കാരിന്റെ വാദം പൊളിച്ചെഴുത്തി കണക്കുകൾ പുറത്ത്. തിരുവനന്തപുരം ജില്ലാ കുടുംബ സംഗമത്തിന് സർക്കാർ ചെലവാക്കിയത് 33.21 ലക്ഷം രൂപ. ഉദ്ഘാടന ചടങ്ങിനു ലൈഫ് മിഷനു ചെലവായത് 23.21 ലക്ഷം രൂപയും. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി അഭിമുഖികരിക്കുമ്പോൾ ഇത്രയും തുക ചിലവഴിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
തിരുവനന്തപുരത്ത് നടന്ന പദ്ധതിയുടെ ചെലവിനായി ആദ്യം 30 ലക്ഷം രൂപയാണ് മാറ്റിവച്ചത്. ലൈഫ് മിഷനിൽ നിന്ന് 20 ലക്ഷവും, തിരുവനന്തപുരം കോർപറേഷന് 5 ലക്ഷവും ,ജില്ലാ പഞ്ചായത്ത് 5 ലക്ഷവും നൽകി. എന്നാൽ, ചെലവ് ഉയർന്ന് 33,21,223 രൂപ ആവുകയാണ് ഉണ്ടായത്. അധികമായി വന്ന 3,21,223 രൂപ ലൈഫ് മിഷൻ നൽകുകയായിരുന്നു. അധികം രൂപ ചെലവഴിച്ച ലൈഫ് മിഷൻ സിഇഒയുടെ നടപടി ലഘൂകരിച്ച സർക്കാർ, ഇത്തരം കാര്യങ്ങളിൽ അനുമതി കിട്ടിയതിനു ശേഷം മാത്രമേ തുക ചെലവഴിക്കാൻ പാടുള്ളൂവെന്ന നിയമവും അട്ടിമറിച്ചു.