
മനാമ: ബഹ്റൈനില്‍ വാണിജ്യ മത്സ്യബന്ധനത്തിന് ലൈസന്‍സ് നിര്‍ബന്ധമാക്കിയതായി സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) അറിയിച്ചു.
വ്യാഴാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. എല്ലാ മത്സ്യബന്ധന തൊഴിലാളികളും ലൈസന്‍സിനായി എത്രയും പെട്ടെന്ന് അപേക്ഷിക്കണമെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചു.
മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്താനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാനും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി.
അപേക്ഷകര്‍ 18 വയസ്സിനു മുകളിലുള്ളവരായിരിക്കണം. മത്സ്യബന്ധനത്തിനുള്ള ശാരീരികക്ഷമത തെളിയിക്കുകയും വേണം. ഒരു വര്‍ഷമാണ് ലൈസന്‍സ് കാലാവധി. ലൈസന്‍സില്‍ രേഖപ്പെടുത്തിയ തൊഴിലുടമയ്ക്ക് കീഴിലല്ലാതെ മറ്റാര്‍ക്കു വേണ്ടിയും മത്സ്യത്തൊഴിലാളികള്‍ പ്രവര്ത്തിക്കാന്പാടില്ലെന്നും എസ്.സി.ഇ. അറിയിച്ചു.
