മനാമ: സാർ ആട്രിയം മാളിലെ ലുലു ഹൈപർമാർക്കറ്റിൽ ‘ലെറ്റസ് ഈറ്റാലിയൻ’ ഭക്ഷ്യമേള ആരംഭിച്ചു. ഇറ്റാലിയൻ ട്രേഡ് ഏജൻസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഭക്ഷ്യമേള ബഹ്റൈനിലെ ഇറ്റാലിയൻ അംബാസഡർ പൗള അമാദേയ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാലയും ചടങ്ങിൽ പങ്കെടുത്തു.

ഇറ്റാലിയൻ ഉൽപന്നങ്ങളുടെ പ്രചാരം വർധിപ്പിക്കുന്നതിൽ ഭക്ഷ്യമേള വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അംബാസഡർ പറഞ്ഞു. ലുലുവുമായുള്ള സഹകരണം ഭാവിയിലും തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷെഫ് സൂസി മസേറ്റിയുടെ കുക്കറി പ്രദർശനം നടന്നു.

പഴങ്ങൾ, പച്ചക്കറികൾ, ചീസ്, ഒലിവ് ഓയിൽ തുടങ്ങി നിരവധി ഇറ്റാലിയൻ വിഭവങ്ങൾ മേളയുടെ ആകർഷണങ്ങളാണ്. ഇറ്റാലിയൻ പാസ്ത, കോഫി തുടങ്ങിയവയും പ്രമോഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാക്സോഫോൺ കൺസേർട്ടും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു. ഇറ്റാലിയൻ രുചികൾ ആസ്വദിക്കാനുള്ള ഈ പ്രമോഷൻ സെപ്റ്റംബർ 11 വരെ നീളും.