മനാമ: ലോകത്തിലെ ഏറ്റവും പ്രശസ്തമായ പാചകരീതിയായ ഇറ്റാലിയൻ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ഇറ്റാലിയൻ ഭക്ഷണ വാരത്തിന് ലുലു ഹൈപ്പർ മാർക്കറ്റിൽ തുടക്കമായി. സ്വാദിഷ്ടമായ ഇറ്റാലിയൻ വിഭവങ്ങളും പരിചയപ്പെടുത്തുന്നതിനായിട്ടാണ് ലുലു ഹൈപ്പർ മാർക്കറ്റ് ബഹ്റൈനിൽ ‘ലെറ്റ്സ് ഇറ്റാലിയൻ’ എന്ന പേരിൽ ഇറ്റാലിയൻ ഭക്ഷണ വാരം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 11 വരെ സാറിലെ ആട്രിയം മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ പ്രൊമോഷൻ നീണ്ടുനിൽക്കും.
ഉത്ഘാടനത്തോടനുബന്ധിച്ച് ഷെഫ് സൂസി മസ്സെറ്റിയുടെ ഇറ്റാലിയൻ പാചക പ്രദർശനം ഉണ്ട്. ഇറ്റാലിയൻ അടുക്കളയിലെ പ്രധാന ചേരുവകളായ ഫ്രഷ് ഫ്രൂട്ട്, വെജ്, ചീസ്, ഒലിവ് ഓയിൽ, പാസ്ത സോസുകൾ, ട്രഫിൾ ഓയിൽ പോലുള്ള പ്രത്യേക എണ്ണകൾ, ബൾസാമിക് വിനാഗിരി, ടിന്നിലടച്ച തക്കാളി, മികച്ച ഇറ്റാലിയൻ അരി , മിഠായി, പാസ്ത, കാപ്പി എന്നിവയ്ക്ക് പ്രത്യേക പ്രൊമോഷൻ ഒരുക്കിയിട്ടുണ്ട്. സാക്സോഫോൺ കൺസേർട്ടും ഉദ്ഘാടനത്തിന്റെ ഭാഗമായുണ്ടാകും.