തിരുവനന്തപുരം: മുതിർന്ന മധ്യമ പ്രവർത്തകൻ കെ.എം. റോയിക്ക് പ്രണാമം. ഇംഗ്ലീഷ്, മലയാളം പത്രപ്രവർത്തനത്തിൽ ഒരു പോലെ തിളങ്ങിയ കെ.എം റോയിയുടെ നിര്യാണം ഇന്ത്യൻ മാധ്യമ രംഗത്തിന് വലിയ നഷ്ടമാണ്. അര നൂറ്റാണ്ടിലേറെ പത്രപ്രവർത്തന രംഗത്ത നിറസാന്നിധ്യമായിരുന്ന കെ എം റോയിയുമായി എനിക്ക് കോളേജ് വിദ്യാഭ്യാസ കാലം മുതൽക്കേ വ്യക്തിബന്ധം ഉണ്ടായിരുന്നു. മലയാളത്തിൽ ഏറ്റവും കാലം നീണ്ടുനിന്ന പംക്തിയും കെ.എം റോയിയുടേതാണ്.
ഹൃദയത്തിൽ നിന്നുള്ള എഴുത്തുമായി ഇരുളും വെളിച്ചവുമെന്ന ആ പംക്തി മൂന്ന് പതിറ്റാണ്ടോളം നിരാലംബർക്ക് സാന്ത്വനമായിരുന്നു. മത്തായി മാഞ്ഞൂരാന്റെ ശിഷ്യനായിരുന്ന കെ.എം റോയി കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുമെന്ന് എം.കെ സാനു അടക്കമുള്ള അധ്യാപകർ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ അദ്ദേഹം പത്രപ്രവർത്തനത്തിൽ സജീവമാക്കുകയായിരുന്നു. രാഷ്ട്രീയ ബോധവും രാഷ്ട്രീയ നേതൃത്വവുമായുള്ള അടുത്ത ബന്ധവും കെ.എം റോയിയുടെ പത്രപ്രവർത്തനത്തെ മികവുറ്റതാക്കി. പക്ഷപാതിത്വമില്ലാത്ത നിർഭയമായ എഴുത്തിലൂടെയാണ് കെ.എം റോയി മാധ്യമ ചരിത്രത്തിൽ ഇടം നേടിയത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി