തൊടുപുഴ: ചിന്നക്കനാല് പഞ്ചായത്തില് യുഡിഎഫിന് ഭരണം നഷ്ടമായി. പ്രസിഡന്റ് സിനി ബേബിക്കെതിരെ എല്ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ആറിനെതിരെ ഏഴുവോട്ടുകള്ക്കാണ് അവിശ്വാസം പാസായത്. യുഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം എല്ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. പതിമൂന്ന് അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയില് എല്ഡിഎഫിനും യുഡിഎഫിനും ആറ് അംഗങ്ങളും ഒരു സ്വതന്ത്രയുമായിരുന്നു ഉണ്ടായിരുന്നത്. ഇരുമുന്നണികള്ക്കും സ്വതന്ത്ര പിന്തുണ നല്കാത്തതിനെ തുടര്ന്ന് ആദ്യം നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു.
Trending
- ജുഫൈറിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂർത്തിയായി
- കിംഗ് ഫഹദ് കോസ് വേയിൽ കൂട്ടിയിടിച്ച കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
- വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് ചെലവുകൾ നിരീക്ഷിക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി ബഹ്റൈൻ
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറം(BMDF) നടത്തിയ ബഹ്റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ്(BMCL- 2025 ) ഹണ്ടേഴ്സ് മലപ്പുറം ചാമ്പ്യൻമാർ
- ബഹ്റൈൻ ഇ.ഡി.ബിയിൽ 250 മില്യൺ ഡോളറിലധികം ബ്രിട്ടീഷ് നിക്ഷേപമെത്തി
- ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11-ന്.
- കക്കാടംപൊയിലിൽ കാട്ടാനയിറങ്ങി; വീട്ടുമുറ്റത്തു നിർത്തിയിട്ട ജീപ്പ് മറിച്ചിട്ടു
- ബഹ്റൈനിൽ സ്വത്ത് തിരിച്ചുപിടിക്കൽ, കണ്ടുകെട്ടൽ മാർഗനിർദേശങ്ങൾക്ക് അറ്റോർണി ജനറലിന്റെ അംഗീകാരം