മനാമ: അന്തരിച്ച ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു ബഹ്റൈൻ പാർലമെന്റ് . വ്യക്തവും സമന്വയിപ്പിച്ചതുമായ രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകളുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനെയാണ് ബഹ്റൈന് നഷ്ടമായതെന്ന് പാർലമെന്റ് അംഗങ്ങൾ പറഞ്ഞു. പതിവ് ആശയവിനിമയത്തിലും പൗരന്മാരുമായുള്ള തുറന്ന സമ്പർക്കവും സ്നേഹവും സൂക്ഷിക്കുന്നതിൽ ശ്രദ്ധാലുവായ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹമെന്നും, അദ്ദേഹത്തിന്റെ നേട്ടങ്ങളും പാരമ്പര്യവും ബഹ്റൈൻ ചരിത്രത്തിൽ അഭിമാനത്തോടെ എല്ലായ്പ്പോഴും ഓർമ്മിക്കപ്പെടുമെന്നും പാർലമെന്റ് അംഗങ്ങൾ അനുശോചന പ്രസംഗത്തിൽ വ്യക്തമാക്കി.
എല്ലാ ബഹ്റൈനികൾക്കും പിതൃ തുല്യനായിരുന്നു അന്തരിച്ച പ്രധാനമന്ത്രി. ഓരോ പാർലമെന്റ് അംഗങ്ങളുടേയും കുടുംബങ്ങളെ കുറിച്ചും അവരുടെ ക്ഷേമത്തെ കുറിച്ചും എപ്പോഴും ചോദിക്കാറുണ്ടായിരുന്നു. അലി അൽ സായിദ് അനുസ്മരിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
പതിറ്റാണ്ടുകളായി ബഹ്റൈന്റെ സേവനത്തിനായി സ്വയം അർപ്പിച്ച ഒരു മാനുഷിക, നേതൃത്വ വ്യക്തിത്വം ബഹ്റൈന് നഷ്ടപ്പെട്ടുവെന്ന് അബ്ദുള്ള അൽ തവാഡി പറഞ്ഞു. ഖലീഫ രാജകുമാരനിലൂടെ ബഹ്റൈൻ നിരവധി വികസന നേട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ബഹ്റൈനികളെ രാജ്യത്തിന്റെ യഥാർത്ഥ സ്വത്തും സമ്പത്തും ആയി അദ്ദേഹം കണക്കാക്കി. അദ്ദേഹം പറഞ്ഞു.
റോയൽ ഹൈനസ് രാജകുമാരൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണം ബഹ്റൈനികൾക്കും അറേബ്യൻ ഗൾഫിലെയും ലോകത്തിലെയും ജനങ്ങളെ വേദനിപ്പിക്കുന്ന വാർത്തയാണെന്ന് ഇബ്രാഹിം അൽ നഫി പറഞ്ഞു. വികസിത രാജ്യങ്ങൾക്കൊപ്പം ബഹ്റൈനെയും മുന്നിരയിലെത്തിക്കാൻ ദീർഘ വീക്ഷണത്തോടെ പരിശ്രമിച്ച വ്യക്തിത്വമാണ് പ്രിൻസ് ഖലീഫയെന്ന് ഇബ്രാഹിം അൽ നഫി പറഞ്ഞു.