പയ്യോളി: നിയമ വിദ്യാര്‍ത്ഥിനിയായ നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയോടു ചേര്‍ന്നുള്ള കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പയ്യോളി മൂന്നുകുണ്ടന്‍ ചാലില്‍ കേശവ് നിവാസില്‍ ഷാനിന്റെ ഭാര്യ ആര്‍ദ്ര(24)യാണ് മരിച്ചത്. ചേലിയ സ്വദേശിനിയാണ്. ഇന്നലെ രാത്രി 8 മണിക്ക് വീടിന്റെ മുകള്‍നിലയിലുള്ള മുറിയിലെ കുളിമുറിയില്‍ കുളിക്കാന്‍ കയറിയതായിരുന്നു ആര്‍ദ്ര. 9 മണിയായിട്ടും പുറത്തിറങ്ങാതായതോടെ ഷാന്‍ അന്വേഷിച്ചു ചെന്നു. അപ്പോഴാണ് കുളിമുറിയുടെ ജനലില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു.
കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫെബ്രുവരി 2നായിരുന്നു ഇവരുടെ വിവാഹം. കോഴിക്കോട് ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആര്‍ദ്ര. മാര്‍ച്ച് 3ന് ഷാന്‍ വിദേശത്തേക്ക് പോകാനിരിക്കെയാണ് സംഭവം. പിതാവ്: ബാലകൃഷ്ണന്. മാതാവ്: ഷീന. സഹോദരി: ആര്യ.
Trending
- കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജുവിൻ്റെ കൊലപാതകം: ബിജെപി പ്രവർത്തകർ കുറ്റക്കാർ
- അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പ്: നോമിനികളെ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ രണ്ടാം ജി.സി.സി. അന്താരാഷ്ട്ര യുവജന സി.എസ്.ആര്. സമ്മേളനം നടന്നു
- രോഗികളുടെ പുനരധിവാസം: സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു
- റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല